രോഗ പരിചയം
ഓട്ടിസത്തിന്റെ ആദ്യ ഘട്ട ലക്ഷണങ്ങൾ

Estimated Reading Time: 1 minute
ജനനം മുതൽ 6 മാസം വരെ:
*കണ്ണുകളിലേക്ക് നോക്കിയുള്ള സമ്പർക്കം (eye contact) കുറവ്.
*മുഖത്തുനോക്കി ചിരിക്കാതിരിക്കുക (social smile).
* മാതാപിതാക്കളുടെ മുഖഭാവങ്ങളോട് പ്രതികരിക്കാതിരിക്കുക.
* ശബ്ദങ്ങളോട് ശ്രദ്ധ കാണിക്കാതിരിക്കുക.
6 - 12 മാസം:
* പേര് വിളിച്ചാൽ തിരിഞ്ഞു നോക്കാതിരിക്കുക.
* രണ്ടക്ഷരങ്ങൾ ചേർത്തുള്ള കുഞ്ഞുവാക്കുകൾ പറയാതിരിക്കുക (മമ്മ, ബബ്ബ... തുടങ്ങിയവ).
* കളികളിൽ (ഒളിച്ചു കളി / peek-a-boo) താല്പര്യമില്ലാതിരിക്കുക.
* വിരൽ ചൂണ്ടി കാണിക്കാതിരിക്കുക.
* റ്റാറ്റാ (Tata) കാണിക്കാതിരിക്കുക.
* മറ്റുള്ളവരെ അനുകരിക്കാതിരിക്കുക.
12 - 18 മാസം:
* 12 മാസമായിട്ടും വാക്കുകൾ പറയാതിരിക്കുക.
* ആംഗ്യഭാഷ (gestures) ഉപയോഗിക്കാതിരിക്കുക.
* ഒപ്പമുള്ളവരുമായി ചേർന്ന് ഒരു കാര്യത്തിൽ സംയുക്ത ശ്രദ്ധ (joint attention) കാണിക്കാതിരിക്കുക.
* കളിപ്പാട്ടങ്ങൾ അസാധാരണമായ വിധം ഉപയോഗിക്കുക. (ഉദാഹരണത്തിന്: കളിപ്പാട്ടം ഉപയോഗിക്കാതെ അതിലെ ചക്രം മാത്രം തുടർച്ചയായി കറക്കുക).
18 - 24 മാസം:
* 16 മാസത്തിൽ ഒരു വാക്ക്, 24 മാസമെത്തുമ്പോൾ രണ്ട് വാക്കുകളുള്ള വാചകം എന്നിവയൊന്നും കുട്ടിക്ക് പറയാൻ കഴിയാതിരിക്കുക.
* 'ഇങ്ങോട്ട് വരൂ', 'ഇത് എടുക്കൂ' എന്നിങ്ങനെയുള്ള ലളിതമായ നിർദ്ദേശങ്ങൾ പിന്തുടരാൻ കഴിയാതിരിക്കുക.
* ജീവിതത്തെ അനുകരിച്ചുള്ള പ്രതികരണങ്ങൾ (pretend play) ഇല്ലാതിരിക്കുക. ഉദാഹരണത്തിന്: പാവയ്ക്ക് ഭക്ഷണം കൊടുക്കുന്നതായി നടിക്കുക, ഫോണിൽ സംസാരിക്കുന്നതായി അഭിനയിക്കുക തുടങ്ങിയവ.
* മറ്റു കുട്ടികളുടെ സാന്നിധ്യത്തിൽ താല്പര്യം കാണിക്കാതിരിക്കുക.
* താല്പര്യങ്ങൾ വളരെ പരിമിതമായിരിക്കും. അതായത് ഒന്നോ രണ്ടോ കാര്യങ്ങളിൽ മാത്രമായിരിക്കും ശ്രദ്ധ മുഴുവൻ.
* ഒരേ വാക്കുകൾ തന്നെ ആവർത്തിച്ചു പറയുക.
Share this blog
Read Other Blogs
The Benefits of Regular Exercise
Regular exercise offers a myriad of benefits that go beyond the physical. It is the cornerstone o...
Healthy Eating Habits for a Balanced Diet
Maintaining a balanced diet is a fundamental aspect of a healthy lifestyle. The foods we consume ...
Understanding Stress and How to Manage It
Stress is an inevitable part of life, and understanding its causes and learning how to manage it ...
The Importance of Getting Enough Sleep
Sleep is often undervalued in our fast-paced world, but it plays a vital role in maintaining our ...
Tips for Maintaining a Healthy Heart
A healthy heart is the foundation of overall well-being. Keeping your heart in top condition can ...
The Power of Positive Thinking
Positive thinking is a mindset that can have a profound impact on your life and well-being. It in...