Health Awareness
ഹാപ്പി ഹോർമോണുകൾ

Estimated Reading Time: 2 minutes
നമ്മുടെ വൈകാരിക അവസ്ഥകളെ നിയന്ത്രിക്കുന്നത് ശരീരത്തിലെ ന്യൂറോ കെമിക്കലുകളാണ്.
ഒരാളുടെ സ്വഭാവം, താത്പര്യങ്ങൾ, ജീവിതശൈലി എന്നിവയെ സ്വാധീനിച്ച് ഓരോരുത്തരുടെയും വൈകാരിക നിലവാരത്തെ രൂപപ്പെടുത്താൻ ഇവയ്ക്ക് സാധിക്കും. നമ്മുടെ സന്തോഷത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ഹോർമോണുകളെ പരിചയപ്പെടാം.
ഡോപമിൻ (Dopamine):
'മോട്ടിവേഷൻ ഹോർമോൺ' എന്നാണ് ഡോപമിൻ അറിയപ്പെടുന്നത്. നാം ഒരു കാര്യം ലക്ഷ്യം വെക്കുകയും അത് പൂർത്തിയാക്കുകയും ചെയ്യുമ്പോൾ ശരീരത്തിൽ ഡോപമിൻ നില ഉയരുന്നു.
നേട്ടങ്ങൾ ആഘോഷിക്കുമ്പോഴും, കായിക അധ്വാനത്തിൽ ഏർപ്പെടുമ്പോഴും, അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴും നമുക്ക് ലഭിക്കുന്ന ആനന്ദത്തിന് പിന്നിൽ ഡോപമിൻ ആണ്.ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള ഊർജ്ജവും വിജയത്തിലുള്ള സംതൃപ്തിയും ഇത് നൽകുന്നു.
സെറോട്ടോണിൻ (Serotonin):
മൂഡ് സ്റ്റെബിലൈസർ (Mood Stabilizer) എന്നാണ് സെറോട്ടോണിൻ അറിയപ്പെടുന്നത്. മനസ്സിനെ ശാന്തമായും ബാലൻസിലും നിലനിർത്താൻ ഈ ഹോർമോൺ അത്യാവശ്യമാണ്.
സൂര്യപ്രകാശം ഏൽക്കുക, കൃത്യമായ വ്യായാമം, പോഷകഗുണമുള്ള സമീകൃതാഹാരം എന്നിവയിലൂടെ സെറോട്ടോണിൻ അളവ് വർദ്ധിപ്പിക്കാം.
ഇത് മനസ്സിനെ ഉന്മേഷത്തോടെയും ശരിയായ വൈകാരിക തുലനാവസ്ഥയിലും നിലനിർത്തുന്നു.
ഓക്സിറ്റോസിൻ (Oxytocin):
പരസ്പരമുള്ള ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നതിനാൽ ഇതിനെ 'ലവ് ഹോർമോൺ' എന്ന് വിളിക്കുന്നു. സാമൂഹികമായ ഇടപെടലുകളും സ്നേഹവുമാണ് ഇതിന്റെ അടിസ്ഥാനം.
മറ്റുള്ളവരോട് സ്നേഹവും ദയയും കാണിക്കുമ്പോഴും, നല്ല സാമൂഹിക ബന്ധങ്ങൾ പുലർത്തുമ്പോഴും ഓക്സിറ്റോസിൻ അളവ് കൂടുന്നു.
ഇത് വ്യക്തികൾ തമ്മിലുള്ള അടുപ്പവും വിശ്വാസവും വർദ്ധിപ്പിക്കുന്നു.
എൻഡോർഫിൻസ് (Endorphins):
ശരീരത്തിന്റെ 'നാച്ചുറൽ പെയിൻ കില്ലേഴ്സ്' (Natural Pain Killers) എന്നാണ് എൻഡോർഫിനുകൾ അറിയപ്പെടുന്നത്.
ശാരീരിക വേദന അനുഭവപ്പെടുമ്പോൾ ഒരു വേദനസംഹാരിയെപ്പോലെ പ്രവർത്തിച്ച് ആശ്വാസം നൽകുന്നു.
പൊട്ടിച്ചിരിക്കുക, നൃത്തം കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുക എന്നിവയിലൂടെ എൻഡോർഫിൻ അളവ് കൂടുന്നതായി കാണാം.
എൻഡോകണ്ണാബിനോയിഡ്‌സ് (Endocannabinoids):
ഇവയെ 'ബ്ലിസ് മോളിക്യൂൾ' (Bliss Molecule) അഥവാ പരമാനന്ദത്തിന്റെ തന്മാത്ര എന്ന് വിളിക്കുന്നു.
ധ്യാനം (Meditation), ദീർഘദൂര ഓട്ടം എന്നിവയിലൂടെ ശരീരത്തിൽ ഈ ഘടകത്തിന്റെ അളവ് ഉയരുന്നു.
ഗാബ (GABA):
മസ്തിഷ്കത്തിലെ പ്രൈമറി ഇൻഹിബിറ്ററി ന്യൂറോട്രാൻസ്മിറ്ററാണിത്.
നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ ഇത് സഹായിക്കുന്നു.
അമിതമായ ഉത്കണ്ഠ കുറയ്ക്കാനും മനസ്സിന് സമാധാനം നൽകാനും ഗാബ പ്രധാനമാണ്.
നോർഎപിനെഫ്രിൻ (Norepinephrine):
ഹോർമോണായും ന്യൂറോട്രാൻസ്മിറ്ററായും ഒരേപോലെ പ്രവർത്തിക്കുന്ന ഒന്നാണിത്.
സ്ട്രെസ് ഉണ്ടാക്കുന്ന അടിയന്തര ഘട്ടങ്ങളിൽ ശരീരത്തെയും മസ്തിഷ്കത്തെയും പോരാട്ടത്തിന് സജ്ജമാക്കുന്നു. ജാഗ്രതയും അതിനുവേണ്ട ഊർജ്ജവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
ഈ ഹോർമോണുകളുടെ സന്തുലിതാവസ്ത നില നിർത്താൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
സാമൂഹിക ഇടപെടലുകൾ: അർത്ഥവത്തായ സൗഹൃദങ്ങളും കുടുംബബന്ധങ്ങളും നിലനിർത്തുക.
ശാരീരിക പ്രവർത്തനങ്ങൾ: പതിവായ വ്യായാമം ശീലമാക്കുക.
നല്ല ഉറക്കം: ആവശ്യത്തിന് ഉറങ്ങുന്നത് മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
Mindfulness: ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവയിലൂടെ മനസ്സിനെ നിയന്ത്രിക്കാൻ പരിശീലിക്കുക.
Share this blog
Read Other Blogs
The Benefits of Regular Exercise
Regular exercise offers a myriad of benefits that go beyond the physical. It is the cornerstone o...
Healthy Eating Habits for a Balanced Diet
Maintaining a balanced diet is a fundamental aspect of a healthy lifestyle. The foods we consume ...
Understanding Stress and How to Manage It
Stress is an inevitable part of life, and understanding its causes and learning how to manage it ...
The Importance of Getting Enough Sleep
Sleep is often undervalued in our fast-paced world, but it plays a vital role in maintaining our ...
Tips for Maintaining a Healthy Heart
A healthy heart is the foundation of overall well-being. Keeping your heart in top condition can ...
The Power of Positive Thinking
Positive thinking is a mindset that can have a profound impact on your life and well-being. It in...