Know The Disease
മെനിഞ്ചൈറ്റിസ് - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

Estimated Reading Time: 2 minutes
എന്താണ് മെനിഞ്ചൈറ്റിസ്?
തലച്ചോറിനെയും സുഷുമ്നാ നാഡിയെയും സംരക്ഷിക്കുന്ന മൂന്ന് പാളികളുള്ള ആവരണമാണ് മെനിഞ്ചസ് (Meninges). ഈ ആവരണങ്ങൾക്ക് ഉണ്ടാകുന്ന വീക്കം അല്ലെങ്കിൽ അണുബാധയെയാണ് മെനിഞ്ചൈറ്റിസ് (Meningitis) എന്ന് വിളിക്കുന്നത്. സാധാരണയായി ഇത് മെനിഞ്ചസിന്റെ ഉൾപ്പാളികളായ ലെപ്റ്റോമെനിഞ്ചസ് (Leptomeninges)നെ ബാധിക്കുന്നു. സമയബന്ധിതമായി ചികിത്സ ലഭ്യമാകാത്ത പക്ഷം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
കാരണങ്ങൾ (Causes):
*അണുബാധകൾ (Infections):
ബാക്ടീരിയ,വൈറസ്,
ഫംഗസ്,പരാദങ്ങൾ (Parasites) ഇവയാണ് മെനിഞ്ചൈറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണങ്ങൾ.
*മറ്റ് കാരണങ്ങൾ:
ലൂപ്പസ് (Lupus) പോലുള്ള സ്വയം പ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ (Autoimmune diseases),ചില മരുന്നുകളോടുള്ള പ്രതികരണം,ചില കാൻസർ സംബന്ധമായ അവസ്ഥകൾ തുടങ്ങിയവ.
രോഗലക്ഷണങ്ങൾ (Symptoms):
മെനിഞ്ചൈറ്റിസിന്റെ പ്രധാനമായ മൂന്ന് ലക്ഷണങ്ങൾ:
*കഠിനമായ തലവേദന
*പനി
*കഴുത്തിൽ പുരിമുറുക്കം (Neck stiffness)
കൂടാതെ താഴെ പറയുന്ന ലക്ഷണങ്ങളും കാണാം:
വെളിച്ചത്തോട് അസ്വസ്ഥത (Photophobia),
ശബ്ദത്തോട് അസ്വസ്ഥത (Phonophobia),
അപസ്മാരം (Seizures),
മാനസികാവസ്ഥയിലെ മാറ്റങ്ങൾ (Confusion),
ഛർദ്ദി.
രോഗനിർണ്ണയം (Diagnosis):
മെനിഞ്ചൈറ്റിസ് സ്ഥിരീകരിക്കാൻ ഡോക്ടർമാർ വിവിധ പരിശോധനകൾ നടത്തുന്നു.
*ശാരീരിക പരിശോധന (Physical examination)
*ലംബാർ പങ്ചർ (Lumbar Puncture)-ഇത് പ്രധാനപ്പെട്ട ഒരു പരിശോധനയാണ്. സുഷുമ്നാ നാഡിയുടെ താഴ്ഭാഗത്തിൽ നിന്ന് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (CSF) ശേഖരിച്ച് പരിശോധിക്കുന്നു.
CSF പരിശോധനയിൽ
പ്രധാനമായും പരിശോധിക്കുന്നത്-
വെള്ള രക്താണുക്കളുടെ എണ്ണം,പ്രോട്ടീൻ അളവ്,ഗ്ലൂക്കോസ് അളവ്.
(ബാക്ടീരിയൽ മെനിഞ്ചൈറ്റിസിൽ
ഗ്ലൂക്കോസ് അളവ് കുറവായിരിക്കും,
പ്രോട്ടീൻ അളവ് കൂടുതലായിരിക്കും)
ചികിത്സ (Treatment):
രോഗത്തിന്റെ കാരണത്തിന് അനുസരിച്ചാണ് ചികിത്സ നൽകുന്നത്.
*ബാക്ടീരിയൽ മെനിഞ്ചൈറ്റിസ്-
ആന്റിബയോട്ടിക്കുകൾ,സ്റ്റിറോയിഡുകൾ (വീക്കം കുറയ്ക്കാൻ), അപസ്‌മാരത്തിനുള്ള മരുന്നുകൾ.
*വൈറൽ മെനിഞ്ചൈറ്റിസ്:
ആന്റിവൈറൽ മരുന്നുകൾ നൽകുന്നു,
വിശ്രമവും സപ്പോർട്ടീവ് ചികിത്സകളും ആവശ്യമാണ്.
*ഫംഗൽ മെനിഞ്ചൈറ്റിസ്:
ആന്റിഫംഗൽ മരുന്നുകൾ നൽകുന്നു.
മെനിഞ്ചൈറ്റിസ് എങ്ങനെ തടയാം (Prevention):
ആവശ്യമായ വാക്സിനുകൾ എടുക്കുക,ശുചിത്വം പാലിക്കുക,രോഗബാധയുള്ള ആളുകളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
മെനിഞ്ചൈറ്റിസും എൻസെഫലൈറ്റിസും (Encephalitis) തമ്മിലുള്ള പ്രധാന വ്യത്യാസം :
തലച്ചോറിനെ ബാധിക്കുന്ന വീക്കത്തെയാണ് എൻസെഫലൈറ്റിസ് (Encephalitis) എന്ന് വിളിക്കുന്നത്. സാധാരണയായി വൈറസ് അണുബാധ മൂലമാണ് ഇത് സംഭവിക്കുന്നത്.
എന്നാൽ,
തലച്ചോറിനെയും സുഷുമ്‌ന നാഡിയെയും സംരക്ഷിക്കുന്ന മെനിഞ്ചസ് എന്ന ആവരണത്തെ ബാധിക്കുന്ന വീക്കമാണ്
മെനിഞ്ചൈറ്റിസ്.
Share this blog
Read Other Blogs
The Benefits of Regular Exercise
Regular exercise offers a myriad of benefits that go beyond the physical. It is the cornerstone o...
Healthy Eating Habits for a Balanced Diet
Maintaining a balanced diet is a fundamental aspect of a healthy lifestyle. The foods we consume ...
Understanding Stress and How to Manage It
Stress is an inevitable part of life, and understanding its causes and learning how to manage it ...
The Importance of Getting Enough Sleep
Sleep is often undervalued in our fast-paced world, but it plays a vital role in maintaining our ...
Tips for Maintaining a Healthy Heart
A healthy heart is the foundation of overall well-being. Keeping your heart in top condition can ...
The Power of Positive Thinking
Positive thinking is a mindset that can have a profound impact on your life and well-being. It in...