Health Tips

കുട്ടികളുടെ മസ്തിഷ്ക വികസനത്തിന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഏഴ് ഭക്ഷണങ്ങൾ

Lindu Cheriyan
Artery Educator

Estimated Reading Time: 2 minutes

ഒരു കുട്ടിയുടെ മസ്തിഷ്ക വികസനത്തിന്റെ 90 ശതമാനവും നടക്കുന്നത് 5 വയസ്സാകുന്നതിന് മുൻപാണ്.

ഈ നിർണായക ഘട്ടത്തിൽ കുട്ടികൾക്ക് ശരിയായ പോഷകാഹാരം നൽകേണ്ടത് വളരെ പ്രധാനമാണ്. 

കുട്ടികളുടെ ബുദ്ധിശക്തി, ഓർമ്മശക്തി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 7 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:


1)മുട്ട (Eggs):

മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ (Choline) എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്നു.

പഠനത്തിനും ഓർമ്മശക്തിക്കും ആവശ്യമായ 'അസറ്റൈൽകോളിൻ' എന്ന ന്യൂറോട്രാൻസ്മിറ്റർ നിർമ്മിക്കാൻ ശരീരം ഉപയോഗിക്കുന്നത് കോളിൻ ആണ്.

• ഒരു വലിയ പുഴുങ്ങിയ മുട്ടയിൽ ഏകദേശം 147 മില്ലിഗ്രാം കോളിൻ അടങ്ങിയിട്ടുണ്ട്.

• ഇതുകൂടാതെ DHA, വൈറ്റമിൻ B12, ഫോളേറ്റ്, ഇരുമ്പ് (Iron), സെലിനിയം എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

• കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകുന്നത് അവരുടെ ചലനശേഷി (Fine motor skills) വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.


2)കൊഴുപ്പുള്ള മത്സ്യങ്ങൾ (Fatty Fish):

സാൽമൺ, മത്തി, അയല, ആവോലി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ (DHA, EPA) ധാരാളമുണ്ട്.

മസ്തിഷ്ക കോശങ്ങളുടെ ഘടന രൂപപ്പെടുത്തുന്നതിൽ DHA പ്രധാന പങ്ക് വഹിക്കുന്നു.

• നാഡീ സന്ദേശങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്ന 'മയലിൻ' (Myelin) എന്ന കൊഴുപ്പ് പാളി രൂപപ്പെടാൻ ഇത് സഹായിക്കുന്നു.

• ആഴ്ചയിൽ മൂന്ന് തവണയെങ്കിലും കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്ന കുട്ടികളിൽ ചിന്താശേഷിയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള വേഗതയും കൂടുതലായി കാണപ്പെടുന്നു.


3)ബെറികൾ (Berries):

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയവയിൽ ആന്തോസയാനിൻ (Anthocyanins), വൈറ്റമിൻ C, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു.

• ആന്തോസയാനിൻ എന്ന ഫ്ലേവനോയിഡുകൾ മസ്തിഷ്കത്തിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു.

• ബെറികൾ അടങ്ങിയ പാനീയങ്ങൾ കുടിച്ച കുട്ടികളിൽ ഓർമ്മശക്തിയും ശ്രദ്ധയും വളരെ വേഗത്തിൽ വർദ്ധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.


4)യോഗർട്ട് / തൈര് (Plain Whole Milk Yogurt):

കട്ടിയുള്ള യോഗർട്ട് കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയ്ക്ക് പല വിധത്തിൽ ഗുണം ചെയ്യുന്നു-

• പ്രോട്ടീൻ: സെറോടോണിൻ, ഡോപമിൻ തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകൾ ഉണ്ടാക്കാൻ സഹായിക്കുന്നു.

• അയോഡിൻ: തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് അയോഡിൻ അത്യാവശ്യമാണ്. അയോഡിന്റെ കുറവ് കുട്ടികളുടെ ഐക്യു (IQ) കുറയാൻ കാരണമായേക്കാം.

• രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൊഴുപ്പ് അടങ്ങിയ പാൽ ഉത്പന്നങ്ങൾ നൽകാൻ അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ശുപാർശ ചെയ്യുന്നുണ്ട്.


5)അവോക്കാഡോ (Avocados):

ആരോഗ്യകരമായ കൊഴുപ്പുകൾ (Monounsaturated fats) അടങ്ങിയ ഒരു മികച്ച ഫലമാണിത്.

• അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന oleic ആസിഡ്, അമ്മപ്പാലിലും നാഡീ ഞരമ്പുകളെ സംരക്ഷിക്കുന്ന മയലിൻ പാളിയിലും കാണപ്പെടുന്ന അതേ തരം കൊഴുപ്പാണ്.

• കൂടാതെ ഇതിൽ ലൂട്ടീൻ (Lutein) എന്ന ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്, ഇത് കുട്ടികളുടെ തലച്ചോറിലെ ഊർജ്ജ ഉത്പാദനത്തെ സഹായിക്കുന്നു.

ലൂട്ടീന് പുറമെ വൈറ്റമിൻ E, ഫോളേറ്റ്, വൈറ്റമിൻ B6 എന്നിവയും ഇതിലുണ്ട്.


6)അണ്ടിപ്പരിപ്പുകളും വിത്തുകളും (Nuts and Seeds):

ചെറിയ കുട്ടികൾക്ക് നൽകുമ്പോൾ ഇവ നന്നായി പൊടിച്ചോ അല്ലെങ്കിൽ പേസ്റ്റ് (Smooth butters) രൂപത്തിലോ നൽകണം.

• ഇവയിൽ വൈറ്റമിൻ E, സിങ്ക് (Zinc), മഗ്നീഷ്യം, പ്രോട്ടീൻ, സസ്യങ്ങളിൽ നിന്നുള്ള ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു.

• സിങ്ക് കോശങ്ങളുടെ വളർച്ചയ്ക്കും, മഗ്നീഷ്യം പഠനത്തിനും ഓർമ്മശക്തിക്കും സഹായിക്കുന്നു.

• വാൽനട്ട്, മത്തങ്ങ വിത്തുകൾ (Pumpkin seeds), പിസ്ത എന്നിവ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് കുട്ടികളുടെ ഏകാഗ്രതയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും (Problem-solving skills) വർദ്ധിപ്പിക്കും.


7)പയറുവർഗ്ഗങ്ങൾ (Beans, Chickpeas and Lentils):

കടല, പരിപ്പ്, ചെറുപയർ തുടങ്ങിയ പയറുവർഗ്ഗങ്ങളിൽ ഇരുമ്പ് (Iron) ധാരാളമായി അടങ്ങിയിരിക്കുന്നു.

• തലച്ചോറിലെ ഓർമ്മകളുടെ കേന്ദ്രമായ 'ഹിപ്പോകാമ്പസ്' (Hippocampus) വികസിക്കുന്നതിനും മയലിൻ രൂപീകരണത്തിനും ഇരുമ്പ് അത്യാവശ്യമാണ് .

• രണ്ടു വയസ്സിന് മുൻപ് കുട്ടികളിൽ ഉണ്ടാകുന്ന ഇരുമ്പിന്റെ കുറവ് തലച്ചോറിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുകയും ഭാവിയിൽ കുട്ടികളുടെ ഐക്യു (IQ) കുറയാൻ കാരണമാകുകയും ചെയ്യും.ഇരുമ്പിന്റെയും സിങ്കിന്റെയും കുറവ് നികത്താൻ ഏറ്റവും അനുയോജ്യമായ ഭക്ഷണമാണിത്.

Share this blog

Read Other Blogs

The Benefits of Regular Exercise

Regular exercise offers a myriad of benefits that go beyond the physical. It is the cornerstone o...

Healthy Eating Habits for a Balanced Diet

Maintaining a balanced diet is a fundamental aspect of a healthy lifestyle. The foods we consume ...

Understanding Stress and How to Manage It

Stress is an inevitable part of life, and understanding its causes and learning how to manage it ...

The Importance of Getting Enough Sleep

Sleep is often undervalued in our fast-paced world, but it plays a vital role in maintaining our ...

Tips for Maintaining a Healthy Heart

A healthy heart is the foundation of overall well-being. Keeping your heart in top condition can ...

The Power of Positive Thinking

Positive thinking is a mindset that can have a profound impact on your life and well-being. It in...