Health Awareness
എന്താണ് ശരീരത്തിൽ പനിയുടെ പണി?

Estimated Reading Time: 1 minute
എന്താണ് പനി?
വൈദ്യശാസ്ത്രപരമായി 'പൈറെക്സിയ' (Pyrexia) എന്ന് വിളിക്കപ്പെടുന്ന പനി, ശരീരത്തിന്റെ സാധാരണ താപനിലയേക്കാൾ ഉയർന്ന താപനിലയുള്ള അവസ്ഥയാണ്.
പനി യഥാർത്ഥത്തിൽ ഒരു രോഗമല്ല,മറിച്ച് ശരീരത്തിൽ കടന്നുകൂടിയ അണുക്കൾക്കെതിരെയുള്ള ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ പ്രവർത്തനമാണ്.
എങ്ങനെയാണ് പനി ഉണ്ടാകുന്നു?
ശരീരത്തിലേക്ക് ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ തുടങ്ങിയ അണുക്കൾ (Pathogens) പ്രവേശിച്ച് കോശങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ശരീരം ഉണർന്നു പ്രവർത്തിക്കുന്നു. ഈ സമയത്ത് വെളുത്ത രക്താണുക്കൾ 'പൈറോജനുകൾ' (Pyrogens) എന്നറിയപ്പെടുന്ന ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു.
രക്തത്തിലൂടെ സഞ്ചരിക്കുന്ന ഈ പൈറോജനുകൾ തലച്ചോറിലെ 'ഹൈപ്പോതലാമസിൽ' (Hypothalamus) എത്തുന്നു. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന ഭാഗമാണിത്. പൈറോജനുകൾ അവിടെ എത്തുന്നതോടെ തലച്ചോറ് ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നു.
പനിക്കുന്നതിനും ഗുണങ്ങളോ?
ശരീരത്തിന്റെ താപനില ഉയരുന്നത് അണുക്കൾക്കെതിരെയുള്ള ഒരു പോരാട്ടമാണ്.
ഉയർന്ന താപനിലയിൽ പല രോഗാണുക്കൾക്കും നിലനിൽക്കാൻ കഴിയില്ല. അമിതമായ ചൂടിൽ അണുക്കൾ നശിച്ചുപോകുകയും നാം വീണ്ടും ആരോഗ്യവാനായി മാറുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പനി ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനമാണെങ്കിലും,
അത് വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
രോഗാണുക്കൾ ശരീരത്തിന്റെ സ്വഭാവിക പ്രതിരോധ പ്രവർത്തനത്തെ മറി കടന്ന് പല തരം അപകടങ്ങൾ ഉണ്ടാക്കിയേക്കാം.
ശരിയായ രോഗ നിർണ്ണയവും ചികിത്സയും ആവശ്യമായ വിശ്രമവും വഴി സുഖം പ്രാപിക്കാൻ സാധിക്കും.
Share this blog
Read Other Blogs
The Benefits of Regular Exercise
Regular exercise offers a myriad of benefits that go beyond the physical. It is the cornerstone o...
Healthy Eating Habits for a Balanced Diet
Maintaining a balanced diet is a fundamental aspect of a healthy lifestyle. The foods we consume ...
Understanding Stress and How to Manage It
Stress is an inevitable part of life, and understanding its causes and learning how to manage it ...
The Importance of Getting Enough Sleep
Sleep is often undervalued in our fast-paced world, but it plays a vital role in maintaining our ...
Tips for Maintaining a Healthy Heart
A healthy heart is the foundation of overall well-being. Keeping your heart in top condition can ...
The Power of Positive Thinking
Positive thinking is a mindset that can have a profound impact on your life and well-being. It in...