Health Tips

മുലയൂട്ടൽ: അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പ്രധാനം

Anju Santhosh
Artery Educator

Estimated Reading Time: 2 minutes

ശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ പ്രകൃതിദത്തമായ ആഹാരമാണ് മുലപ്പാൽ. ജനിച്ച് ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രം നൽകണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്.


മുലയൂട്ടലിന്റെ ഗുണങ്ങൾ,

കുഞ്ഞിന്:

• രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. 

• ⁠അലർജി, ചെവിയിലെയും ശ്വാസകോശത്തിലെയും അണുബാധകൾ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

• ഭാവിയിൽ അമിതവണ്ണം (Obesity), പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു 

• അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം (Bonding) ശക്തമാക്കുന്നു.


അമ്മയ്ക്ക്:

• പ്രസവാനന്തര രക്തസ്രാവം കുറയ്ക്കാൻ സഹായിക്കുന്നു.

• സ്തനാർബുദം, അണ്ഡാശയ അർബുദം (Ovarian Cancer), ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

• ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.


മുലപ്പാൽ ഉൽപാദനം എങ്ങനെയുണ്ടാകുന്നു?


ഗർഭകാലത്ത് പ്രോജസ്റ്ററോൺ (Progesterone), പ്രോലാക്റ്റിൻ (Prolactin) തുടങ്ങിയ ഹോർമോണുകൾ സ്തനങ്ങളെ പാൽ ഉൽപാദനത്തിനായി സജ്ജമാക്കുന്നു.

പ്രസവത്തിന് പിന്നാലെ പ്ലാസന്റ പുറത്തുപോകുന്നതോടെ പ്രോജസ്റ്ററോണിന്റെ അളവ് കുറയുകയും പാൽ വരാൻ തുടങ്ങുകയും ചെയ്യുന്നു.

ആദ്യത്തെ കുറച്ചുദിവസങ്ങളിൽ ലഭിക്കുന്ന മഞ്ഞനിറത്തിലുള്ള കട്ടിയുള്ള പാലിനെ കൊളസ്ട്രം (Colostrum) എന്ന് വിളിക്കുന്നു. ഇതിൽ ധാരാളം ആന്റിബോഡികളും പ്രതിരോധ കോശങ്ങളും അടങ്ങിയിട്ടുണ്ട്.

ഇത് കുഞ്ഞിന്റെ ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.


മുലയൂട്ടുന്ന രീതി (The Latch):


കുഞ്ഞിന് ശരിയായ രീതിയിൽ പാൽ ലഭിക്കുന്നതിനും അമ്മയ്ക്ക് വേദന ഒഴിവാക്കുന്നതിനും ശരിയായ രീതിയിലുള്ള 'ലാച്ചിംഗ്' (Latch) അത്യാവശ്യമാണ്. 

കുഞ്ഞ് വായ നന്നായി തുറന്ന് സ്തനത്തിന്റെ കറുത്ത ഭാഗം (Areola) വായയ്ക്കുള്ളിലാക്കി പാൽ കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ശരിയല്ലാത്ത രീതിയിലുള്ള മുലയൂട്ടൽ മുലക്കണ്ണുകളിൽ വിള്ളലുണ്ടാകാനും (Nipple cracking) വേദനയ്ക്കും കാരണമാകും.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


• ഭക്ഷണം: മുലയൂട്ടുന്ന അമ്മമാർ സന്തുലിതമായ ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. മരുന്നുകൾ കഴിക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശം തേടണം.

• ലഹരിവസ്തുക്കൾ: മദ്യം, പുകയില, കഞ്ചാവ് പോലുള്ള വസ്തുക്കൾ മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തിലെത്തുകയും കുഞ്ഞിന്റെ വികാസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇവ കർശനമായും ഒഴിവാക്കണം.

• മാനസികാരോഗ്യം: മുലയൂട്ടൽ ചിലപ്പോൾ അമ്മമാരിൽ സമ്മർദ്ദമുണ്ടാക്കാം. കുടുംബാംഗങ്ങളുടെ പിന്തുണ ഇക്കാര്യത്തിൽ വളരെ വലുതാണ്. ഏതെങ്കിലും കാരണത്താൽ മുലയൂട്ടാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഫോർമുല മിൽക്ക് നൽകാവുന്നതാണ്.

അനാവശ്യമായി ഫോർമുല മിൽക്ക് നൽകുന്നത് കുഞ്ഞിന് ദോഷം ചെയ്തേക്കാം.


ചുരുക്കത്തിൽ, ഒരു കുഞ്ഞിന്റെ ആരോഗ്യകരമായ ജീവിതത്തിനുള്ള അടിത്തറയാണ് മുലപ്പാൽ. അമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇത് ഒരുപോലെ അത്യന്താപേക്ഷിതമാണ്.

Share this blog

Read Other Blogs

The Benefits of Regular Exercise

Regular exercise offers a myriad of benefits that go beyond the physical. It is the cornerstone o...

Healthy Eating Habits for a Balanced Diet

Maintaining a balanced diet is a fundamental aspect of a healthy lifestyle. The foods we consume ...

Understanding Stress and How to Manage It

Stress is an inevitable part of life, and understanding its causes and learning how to manage it ...

The Importance of Getting Enough Sleep

Sleep is often undervalued in our fast-paced world, but it plays a vital role in maintaining our ...

Tips for Maintaining a Healthy Heart

A healthy heart is the foundation of overall well-being. Keeping your heart in top condition can ...

The Power of Positive Thinking

Positive thinking is a mindset that can have a profound impact on your life and well-being. It in...