Know The Disease
എന്താണ് എച്ച്.ഐ.വി (HIV)യും എയ്ഡ്സ് (AIDS)ഉം?

Estimated Reading Time: 1 minute
എച്ച്.ഐ.വി
(HIV - Human Immunodeficiency Virus):
മനുഷ്യന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്ന ഒരു വൈറസാണിത്. ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പ്രധാന കോശങ്ങളെയാണ് HIV നശിപ്പിക്കുന്നത്.
എയ്ഡ്സ് (AIDS - Acquired Immunodeficiency Syndrome) :
എച്ച്.ഐ.വി ബാധയുടെ അവസാന ഘട്ടമാണ് AIDS.ഈ ഘട്ടത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വളരെ കുറയുന്നതിനാൽ ഗുരുതരമായ അണുബാധകളും രോഗങ്ങളും എളുപ്പത്തിൽ ഉണ്ടാകാം.
HIV ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു?
എച്ച്.ഐ.വി പ്രധാനമായും CD4+ കോശങ്ങളെ
(ടി-ഹെൽപ്പർ കോശങ്ങൾ) ലക്ഷ്യമാക്കുന്നു. ഇവയാണ് നമ്മുടെ പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകം.
HIV ഒരു റെട്രോവൈറസ് ആണ്. അതായത്, ഇത് സ്വന്തം RNA-യെ DNA ആക്കി മാറ്റി മനുഷ്യന്റെ കോശങ്ങളിലെ DNA-യിലേക്ക് ചേർന്നു പ്രവർത്തിക്കുന്നു.
ഇതിലൂടെ വൈറസ് പതുക്കെ വ്യാപിക്കുകയും പ്രതിരോധ സംവിധാനത്തെ ദുർബലമാക്കുകയും ചെയ്യുന്നു.
രോഗത്തിന്റെ ഘട്ടങ്ങളും ലക്ഷണങ്ങളും:
അക്യൂട്ട് ഘട്ടം
(Acute Infection):
വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം ആദ്യ ആഴ്ചകളിൽ പനി, തളർച്ച, കഴുത്തുവേദന തുടങ്ങിയ ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ കാണാം.
ക്രോണിക് ഘട്ടം
(Chronic Phase):
ഈ ഘട്ടത്തിൽ പുറത്തേക്ക് വ്യക്തമായ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. എന്നാൽ വൈറസ് ശരീരത്തിനുള്ളിൽ CD4 കോശങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കും. ഈ ഘട്ടം പല വർഷങ്ങൾ നീണ്ടുനിൽക്കാം.
എയ്ഡ്സ് ഘട്ടം (AIDS):
CD4 കോശങ്ങളുടെ എണ്ണം വളരെ കുറയുമ്പോൾ (സാധാരണയായി 200-ൽ താഴെ) രോഗം എയ്ഡ്സ് ഘട്ടത്തിലേക്ക് കടക്കുന്നു.
പ്രധാന ലക്ഷണങ്ങൾ:
ദീർഘകാല പനി,ഭാരം കുറയുക,വിട്ടുമാറാത്ത വയറിളക്കം,ഗുരുതര അണുബാധകൾ.
എച്ച്.ഐ.വി പകരുന്ന വഴികൾ:
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം,രോഗബാധിതരുടെ രക്തം ട്രാൻസ്ഫ്യൂസ് ചെയ്യുന്നത്,ലഹരി പദാർത്ഥങ്ങൾക്കായോ മറ്റോ ഒരേ സൂചി പലരും ഉപയോഗിക്കുന്നത്,രോഗബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് (ഗർഭകാലത്ത്, പ്രസവ സമയത്ത്, അല്ലെങ്കിൽ മുലപ്പാലിലൂടെ).
രോഗനിർണ്ണയം (Diagnosis):
ആന്റിബോഡി ടെസ്റ്റ്, ആന്റിജൻ ടെസ്റ്റ്,
വൈറൽ RNA/DNA ടെസ്റ്റുകൾ.
ചികിത്സ (Treatment):
ആന്റി-റെട്രോവൈറൽ തെറാപ്പി (ART) ഉപയോഗിച്ച് വൈറസിന്റെ വളർച്ച നിയന്ത്രിക്കുന്നു,
രോഗത്തിന്റെ പുരോഗതി കുറയ്ക്കുന്നു,
പ്രതിരോധ ശേഷി സംരക്ഷിക്കുന്നു.
Share this blog
Read Other Blogs
The Benefits of Regular Exercise
Regular exercise offers a myriad of benefits that go beyond the physical. It is the cornerstone o...
Healthy Eating Habits for a Balanced Diet
Maintaining a balanced diet is a fundamental aspect of a healthy lifestyle. The foods we consume ...
Understanding Stress and How to Manage It
Stress is an inevitable part of life, and understanding its causes and learning how to manage it ...
The Importance of Getting Enough Sleep
Sleep is often undervalued in our fast-paced world, but it plays a vital role in maintaining our ...
Tips for Maintaining a Healthy Heart
A healthy heart is the foundation of overall well-being. Keeping your heart in top condition can ...
The Power of Positive Thinking
Positive thinking is a mindset that can have a profound impact on your life and well-being. It in...